കാര്‍ഷിക നിയമ ഭേദഗതിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; വിദഗ്ധ സമിതി രൂപീകരിച്ചു

  • 12/01/2021


ഡല്‍ഹി: വിവാദ കാര്‍ഷിക നിയമ ഭേദഗതി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു. കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ കോടതി നാലംഗ വിദഗ്ധ സമിതിയെയും രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹര്‍സിമ്രത് മാന്‍, അശോക് ഗുലാത്തി,പ്രമോദ് ജോഷി, അനില്‍ ധനാവത് എന്നിവരടങ്ങുന്നതാണ് സമിതി. വിഷയത്തില്‍ കര്‍ഷകരും സര്‍ക്കാരുമായി സമിതി ചര്‍ച്ച നടത്തും.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

Related News