വിദേശത്ത് കുടുങ്ങിയ ആരോ​ഗ്യപ്രവർത്തകർ പ്രത്യേക വിമാനത്തിൽ കുവൈറ്റിൽ തിരിച്ചെത്തി

  • 15/10/2020



കുവൈറ്റ് സിറ്റി;  വിദേശത്ത് കുടുങ്ങിയ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 62 ഇന്ത്യൻ നഴ്‌സുമാരെയും സാങ്കേതിക വിദഗ്ധരെയും പ്രത്യേക വിമാനത്തിൽ കുവൈറ്റിലേക്ക് തിരിച്ചെത്തിച്ചു. രാജ്യത്ത്  കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ആരോ​ഗ്യ പ്രവർത്തകരെ ആവശ്യമുളളതിനാലാണ് പ്രത്യേക വിമാനത്തിൽ നേരിട്ട് കുവൈറ്റിൽ എത്തിച്ചത്. യാത്ര വിലക്കുളള 34 രാജ്യങ്ങളിൽ നിന്നുളള നഴ്‌സുമാരും സാങ്കേതിക വിദഗ്ധരുമാണെങ്കിലും   അടിയന്തര ഘട്ടത്തിൽ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയ സെലക്ട് ഗ്രൂപ്പിന്റെ ഭാഗമാണിവർ. 
ആരോ​ഗ്യ പ്രവർത്തകരെ രാജ്യത്ത് പ്രതിരോധ പ്രവർത്തനത്തിന് അടിയന്തര ആവശ്യമുളളതിനാൽ ക്വാറന്റൈൻ കാലയളവ് 14 ദിവസത്തിൽ നിന്നും 7 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. തിരിച്ചെത്തിയവർ 7 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കുമെന്നും, ഉടൻ തന്നെ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തിയതോടെ ധാരാളം പ്രവാസികൾ നിലവിൽ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. എന്നിരുന്നാലും, കുവൈറ്റിലെ  അടിയന്തിര സേവനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നിർദ്ദിഷ്ട തൊഴിൽ ചെയ്യുന്ന പ്രവാസികളെ നിരോധനത്തിൽ നിന്ന് അധികൃതർ ഒഴിവാക്കിയത്. അഞ്ഞൂറിലധികം ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും നഴ്‌സുമാരും വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് ഇവരെ വേഗത്തിൽ മടക്കിക്കൊണ്ടുവരാനുളള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

Related News