34 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് നീക്കാൻ സിവിൽ ഏവിയേഷൻ ശുപാർശ.

  • 15/10/2020

കുവൈറ്റ് സിറ്റി : വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുവാൻ  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ സാലിഹ് അൽ ഫഡാഗി സുപ്രീം കമ്മിറ്റിക്കു നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം  റിപ്പോർട്ട്  ചെയ്തു. 

ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് മൂലം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർ വിദേശത്ത് കുടുങ്ങികിടക്കുകയാണ് . നിരോധന പട്ടികയിലുള്ള  ആ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസത്തേക്ക് കുവൈത്തിൽ ക്വാറന്റൈൻ  സ്വീകരിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട് .

വാണിജ്യ സർവീസുകൾ പുനരാരംഭിക്കുവാനായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നീ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും ഈ നിർദ്ദേശം പരിഗണനയിലാണെന്നും,  ശുപാർശകളെല്ലാം പരിശോധിച്ച് സുപ്രീം കമ്മിറ്റി തീരുമാനം  പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

Related News