കുവൈറ്റിന്റെ ജിഡിപി 8.1 ശതമാനമായി ചുരുങ്ങുമെന്നാണ് ഐഎംഎഫ്

  • 16/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിസന്ധിമൂലം  കുവൈറ്റിന്റെ ജിഡിപി 8.1 ശതമാനമായി ഇടിയുമെന്ന്  അന്താരാഷ്​ട്ര നാണയനിധി (ഐ.എം.എഫ്​) .  ഗള്‍ഫ് രാജ്യങ്ങളില്‍ ജിഡിപിയില്‍ വന്‍ കുറവ് രേഖപ്പെടുത്തുമെന്നായിരുന്നു ഐഎംഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.  ഏപ്രിലില്‍  കുവൈറ്റില്‍ 1.1 ശതമാനം  ജിഡിപി കുറവുണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. യുഎഇയില്‍ 3.5 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായും ഒമാനില്‍ 2.8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഖത്തറില്‍ 4.3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായും ബഹ്‌റൈനില്‍ 3.6 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും ചുരുങ്ങുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

അതേസമയം സമ്പദ്‌വ്യവസ്ഥ പതിയെ വീണ്ടെടുക്കല്‍ ആരംഭിച്ചതായാണ് ജി20 ഗ്രൂപ്പിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും വ്യക്തമാക്കുന്നത്. എന്നാല്‍ സന്തുലിതമായ വീണ്ടെടുക്കല്‍ ഉണ്ടാകില്ലെന്നും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതും പ്രതിസന്ധികള്‍ക്ക് വിധേയമായ സാഹചര്യമാണുള്ളതെന്നും  യോഗത്തില്‍ ഇവര്‍ വ്യക്തമാക്കി. അതേസമയം,ജി.സി.സി രാജ്യങ്ങളിൽ കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണ്. മറ്റുളള എല്ലാ ​ഗൾഫ് രാജ്യങ്ങളെയും അപേക്ഷിച്ച് ഖത്തറിന് കാര്യമായ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി നേരിട്ടിട്ടില്ല.  അന്താരാഷ്​ട്ര നാണയനിധിയുടെ വേൾഡ് ഇകണോമിക് ഔട്ട്​ലുക്കിന്റെ റിപ്പോർട്ട് പ്രകാരം  കൊവിഡ് മൂലം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് നേരിടുകയുളളൂ. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News