കുവൈറ്റിൽ കൊവിഡ് വാക്സിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം; പാർശ്വഫലങ്ങൾ ഉണ്ടായാൽ അനുമതി നിഷേധിക്കും

  • 13/01/2021

കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിൻ വിതരണം ആരംഭിച്ചിരിക്കെ വാക്സിന്റെ  സുരക്ഷയും ഫലപ്രാപ്തിയും അവലോകനം ചെയ്യുന്നത് തുടരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സാങ്കേതിക സമിതിയാണ് വാക്സിന്റെ  ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്തുന്നത്. ആസ്ട്രസെനക് - ഓക്സ്ഫോർഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് ആരോഗ്യമന്ത്രാലയം അനുമതി നൽകാൻ ലൈസൻസ് നൽകുന്നതിന് മുന്നോടിയാണ് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നത്. വാക്സിന്റെ  ഫലപ്രാപ്തിയും സുരക്ഷയും പൂർണമായി  ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്നും ആരോഗ്യ മന്ത്രാലയത്തിൽ അധികൃതർ അറിയിച്ചു. എന്തെങ്കിലും തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ വാക്സിന് അനുമതി നൽകരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. വാക്സിന്റെ  സുരക്ഷയാണ് പ്രധാന മാനദണ്ഡമെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം രണ്ടാംഘട്ട ബാച്ച് വാക്സിൻ വിതരണത്തിന് തീയതി ഇതുവരെ ആരോഗ്യ മന്ത്രാലയം അധികൃതർ പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Related News