ദിവസവും രസം കഴിച്ചാല്‍ കൊറോണ ചാകും: തമിഴ്‌നാട് മന്ത്രി

  • 14/01/2021



ദിവസവും രസം കഴിച്ചാല്‍ കൊറോണ വൈറസ് ചാകുമെന്ന് തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ”നിങ്ങളുടെ മെനുവില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും. ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല’ – രാജേന്ദ്ര ബാലാജി പറഞ്ഞു.

ചൊവ്വാഴ്ച നടന്ന പരിപാടിയിലാണ് ബാലാജി വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതിന് തന്റെ സര്‍ക്കാരിനെ പ്രശംസിച്ച ബാലാജി കോവിഡിനെ നേരിടാന്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്ന് പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കടുത്ത നടപടികള്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരണ നിരക്ക് കുറവായിരുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം അത്തരത്തിലുള്ളതാണ്. മഞ്ഞള്‍ വെള്ളം ഉപയോഗിച്ച് നമ്മള്‍ കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു എന്ന് ബാലാജി പറഞ്ഞു.

Related News