സാമ്പത്തിക പ്രതിസന്ധി; കുവൈറ്റിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു

  • 16/10/2020


കുവൈറ്റി സിറ്റി; കൊവിഡ്​ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന്  നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.  60 ശതമാനം ഹോട്ടലുകൾ അടച്ചുപൂട്ടുകയോ താൽക്കാലികമായി പ്രവർത്തനം നിർത്തുകയോ ചെയ്​തതായി ഹോട്ടൽ  ഓണേഴ്​സ്​ യൂണിയൻ ചെയർമാൻ ഗാസി അൽ നഫീസി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഭൂരിഭാ​ഗം 17.8 ദശലക്ഷം ദിനാർ നഷ്​ടമുണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങളിൽ വിമാന സർവ്വീസ്​ നിർത്തിവച്ചതാണ്​ ഹോട്ടൽ, ടൂറിസം മേഖലയെ തകർത്തത്​.  കുവൈറ്റിലെ വലിയ ഹോട്ടലുകളും ചെറിയ റസ്​റ്റോറന്റുകളുമാണ് പ്രതിസന്ധി നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

34 യാത്രാ വിലക്കുളള രാജ്യങ്ങളിൽ നിന്ന്  നേരിട്ട് കുവൈറ്റിലേക്ക് വരാനുളള അനുമതിയില്ല.   യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചാണ്​ വിദേശരാജ്യങ്ങളിലുളളവർ കുവൈറ്റിലേക്ക്  വരുന്നത്​. ഇത് സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണമായിട്ടുണ്ട്.  ഈ ഒരു പശ്ചാത്തലത്തിൽ കുവൈറ്റിൽ തിരിച്ചെത്തുന്നവർക്ക് രാജ്യത്ത് തന്നെ  ​ക്വാറന്റൈൻ സൗകര്യം ഒരുക്കണമെന്നാണ്  ഹോട്ടൽ ഓണേഴ്​സ്​ അ​സോസിയേഷൻ ആവശ്യപ്പെടുന്നത്.

Related News