ബൽസലാമ പ്ലാറ്റ്ഫോം; പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ സംവിധാനവുമായി മാൻപവർ അതോറിറ്റി

  • 14/01/2021


 കുവൈറ്റിലെ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് പുതിയ ഓട്ടോമേറ്റ്  സംവിധാനം അവതരിപ്പിച്ച് പബ്ലിക് മാൻപവർ അതോറിറ്റി. ബൽസലാമ  പ്ലാറ്റ്ഫോം എന്ന പുതിയ സംവിധാനമാണ് അധികൃതർ അവതരിപ്പിച്ചിട്ടുള്ളത്. വിവിധ തരം സേവനങ്ങൾ ഈ പുതിയ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്നുണ്ട്.

 പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുക, അക്കാദമി യോഗ്യതകളുടെ അക്രെഡിറ്റേഷൻ, വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതിയ ഉപയോക്താവിന്റെ  രജിസ്ട്രേഷൻ, തുടങ്ങിയ സേവനങ്ങളാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. ആദ്യഘട്ടങ്ങളിൽ ഫയൽ നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള എൻക്വയറികൾക്കുള്ള പ്രതികരണ മാത്രമാണ് ലഭ്യമാക്കുന്നതെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതോറിറ്റിയുടെ www.manpower.gov. kw വെബ്സൈറ്റുമായി ബന്ധപ്പെടാം.

Related News