5 രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നടപടിക്രമങ്ങൾ

  • 16/10/2020



കുവൈറ്റ് സിറ്റി;  ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്  എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്ന്  സന്ദർശക വിസയിൽ ദുബായിലേക്ക് പ്രവേശിക്കുന്നതിനുളള പുതിയ നടപടിക്രമങ്ങൾ എയർലൈൻസ് നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാ​ഗമായി നൂറുകണക്കിന് യാത്രക്കാർക്ക് ദുബായിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് അവരെ നാട്ടിലേക്ക് തിരിച്ചയച്ചു.  വാലിഡ് വിസയുളളവരാണെങ്കിലും മടക്ക യാത്രയുടെ ടിക്കറ്റ് എടുക്കാത്ത പശ്ചാത്തലത്തിലാണ് ദുബായിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.  ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് സന്ദർശക വിസകളിൽ ദുബായിലേക്ക് വരുന്നവരുടെ കൈവശം റിട്ടേൺ ടിക്കറ്റും ഉണ്ടായിരിക്കണമെന്നാണ് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.

 നിയമം  പാലിക്കാത്ത യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകളുടെ ചിലവിൽ അവർ വന്ന രാജ്യത്തേക്ക്  തിരിച്ചയക്കുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സന്ദർശന വിസയിൽ ദുബായിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്കായി ഒരു യാത്രാ അപ്‌ഡേറ്റ് പുറത്തിറക്കി.
കൊവിഡ് പശ്ചാത്തലത്തിൽ   ഈ രാജ്യങ്ങളിൽ നിന്ന്  കുവൈറ്റിലേക്ക് വരുന്നവർ യുഎഇയിൽ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷമാണ് എത്തുന്നത്.  ആയിരക്കണക്കിന് പ്രവാസികൾ ഇതിനകം 14 ദിവസത്തെ ക്വാൻന്റൈൻ ദുബായിൽ പൂർത്തിയാക്കി കുവൈത്തിലേക്ക് തിരിച്ചെത്തിയതായും അധികൃതർ അറിയിച്ചു.

Related News