വ്യാജ മദ്യം; നാല് ഇന്ത്യക്കാരെ നാടുകടത്താൻ ഒരുങ്ങുന്നു.

  • 16/10/2020

കുവൈറ്റ് സിറ്റി :   കുവൈറ്റില്‍ മദ്യവുമായി പിടിയിലായ നാല്  ഇന്ത്യക്കാരെ  നാടുകടത്തും. തലസ്ഥാന ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബിദിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ഇനി രാജ്യത്തേക്ക് മടങ്ങിവരാതിരിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഒരു വിദേശ അറബ് വംശജനെ മയക്കുമരുന്നുമായും പിടികൂടി. 

ഇതിന് പുറമെ 3 ഇന്ത്യക്കാരെ മദ്യവുമായി ബിനൈദ്‌ അൽഘർ പ്രദേശത്തുനിന്നും പിടി കൂടി, സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറലിനെ ദാസ്മ പോലീസ് സ്റ്റേഷൻ മേധാവി അറിയിച്ചതിനെ തുടർന്നാണ് റെയ്‌ഡിൽ  മദ്ദ്യം പിടികൂടിയത്. 

Related News