ഐ.എസ്.ഐ.സുമായി ബന്ധമുളള ഈജിപ്ഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • 16/10/2020

കുവൈറ്റിൽ ഐ.എസ്.ഐ.സുമായി ബന്ധമുളള   ഈജിപ്ഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  കൗൺസിലർ സാലിഹ് അൽ മുരൈഷിദിന്റെ നേതൃത്വത്തിലുള്ള കോടതിയാണ് തടവ് ശിക്ഷ വിധിച്ചതെന്ന്  പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  2016 ഒക്ടോബറിൽ കുവൈറ്റിലെ അഞ്ച് അമേരിക്കൻ സൈനികരെ കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു.   അമേരിക്കൻ സൈനിക വാഹനത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിപ്പിച്ച് സൈനികരെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഇയാൾ ഐ. എസ്.ഐ.എസിൽ ചേർന്നതായും കേസിൽ ഇയാൾ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. കുവൈറ്റിൽ അമേരിക്കൻ സൈനികർക്കെതിരായ ആദ്യത്തെ ആക്രമണമാണിതെന്ന് പറയപ്പെടുന്നു. ആക്രമണത്തിലെ പ്രതി   ഇബ്രാഹിം സുലൈമാൻ ആണെന്ന്  കുവൈറ്റ് വാർത്താ ഏജൻസി തിരിച്ചറിഞ്ഞിരുന്നു. .

Related News