മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ അറബ് പൗരന്‍ പരിശോധന നടത്തിയെന്ന വാർത്ത തളളി ആഭ്യന്തര മന്ത്രാലയം

  • 17/10/2020

കുവൈറ്റ് സിറ്റി;   മാസ്‌ക് ധരിക്കാത്ത സ്വദേശികളെയും പ്രവാസികളെയും കണ്ടെത്താന്‍ സൈനിക വേഷം ധരിച്ച അറബ് പൗരന്‍ ചെക്ക്‌പോയിന്റ് സ്ഥാപിച്ച് പരിശോധന നടത്തിയെന്നും,  അറബ് പൗരനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തെന്നും തരത്തിലുളള വാർത്ത തളളി  ആഭ്യന്തര മന്ത്രാലയം.  സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുളള വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. കമ്മ്യൂണിക്കേഷൻ നിമയ പ്രകാരം വ്യാജ  വാർത്ത പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും , ഇവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

Related News