ഷെയ്ഖ് ജാബർ പാലത്തിന് സമീപം കണ്ടെത്തിയ തിമിംഗലത്തിന്റെ ജഡം മ്യൂസിയത്തിലേക്ക് നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ്

  • 22/01/2021


കുവൈറ്റ്‌ സിറ്റി: ഷെയ്ഖ് ജാബർ പാലത്തിന് സമീപം കണ്ടെത്തിയ 20 അടി വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡം പഠനത്തിനായി കൈമാറണമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയർസ്‌ ഫിഷ് റിസോഴ്സസിനോട് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രാലയം.

തിമിംഗലത്തിന് ഏഴ് മീറ്റർ നീളമുണ്ട്. ഇതിനെ മ്യൂസിയത്തിൽ വെക്കാൻ ആഗ്രഹിക്കുന്നു. അവിടെ വരുന്ന സന്ദർശകർക്കും വിദ്യാർത്ഥികൾക്കും ഒരു സയന്റിഫിക് മെറ്റീരിയൽ ആയി ഇതിനെ പ്രദർശിപ്പിക്കാൻ ആകുമെന്ന് മന്ത്രാലയം അറിയിച്ചു.

Related News