കുവൈത്തിൽ വ്യാജമദ്യനിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്, രണ്ട് ഏഷ്യാക്കാരെ പിടികൂടി ; വീഡിയോ കാണാം.

  • 24/01/2021

കുവൈറ്റ് സിറ്റി : ജഹ്‌റ  പ്രദേശത്തെ വലിയൊരു മദ്യ ഫാക്ടറി സുരക്ഷാ ഉദ്യോഗസ്ഥർ റൈയ്ഡ്‌ ചെയ്തു പിടികൂടി. നടത്തിപ്പുകാരായ രണ്ട് ഏഷ്യൻ വംശജരെ  സുരക്ഷാ ഉദ്യോഗസ്ഥർ  പ്രോസിക്യൂഷന് റഫർ ചെയ്തു.  ജഹ്‌റ സുരക്ഷാ അന്യോഷണവിഭാഗത്തിന്  ലഭിച്ച വിവരത്തെ തുടർന്നുള്ള  അന്യോഷണത്തിലാണ് അൽ ജഹ്‌റയിലെ  ഒരു അപ്പാർട്മെന്റിലുള്ള മദ്യ നിർമ്മാണകേന്ദ്രം റെയ്ഡ് ചെയ്തു പിടിച്ചത്. നിരവധി  മദ്യ ബാരലുകളും മദ്യ നിർമ്മാണ ഉപകരണങ്ങളും, വിൽപ്പനക്കായി തയ്യാറാക്കി വച്ച നിരവധി മദ്യക്കുപ്പികളും പോലീസ് കണ്ടെത്തി.

Related News