മദ്യ ഉപഭോഗത്തിനെതിരെ കടുത്ത എതിർപ്പുമായി M.P. ഒസാമ അൽ ഷഹീൻ

  • 25/01/2021



കുവൈറ്റ് സിറ്റി : മദ്യനിരോധനം കൂടുതൽ ആളുകളെ മയക്കുമരുന്നിന് അടിമകളാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയുള്ള ചില പാർട്ടികളുടെ വ്യക്തിഗത ഉപഭോഗത്തിന് മദ്യം അനുവദിക്കണമെന്ന ആവശ്യത്തെ എം പി ഒസാമ അൽ ഷഹീൻ വിമർശിച്ചു. ഇസ്ലാമിക ശരീഅത്ത്, കുവൈത്ത് നിയമങ്ങൾ എന്നിവ കണക്കിലെടുത്താണ് മദ്യം കർശനമായി നിരോധിച്ചിട്ടുള്ളതെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിവർഷം മൂന്നു ദശലക്ഷം ആളുകൾ മദ്യപാനം മൂലം മരിക്കുന്നുവെന്നും 237000 പുരുഷന്മാരും 46000 സ്ത്രീകളും മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളാൽ വലയുന്നു എന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കുകൾ ഭൂരിഭാഗവും മദ്യം അനുവദനീയമായ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ അസംബ്ലിയിൽ ബഡ്ജറ്റ് അന്തിമ അക്കൗണ്ട് കമ്മിറ്റി, വിദേശകാര്യമന്ത്രാലയ പ്രതിനിധികളുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് എംപി ഇക്കാര്യം സൂചിപ്പിച്ചത്.  

Related News