ഫിലിപ്പീന്‍സ് യുവതിയുടെ കൊലപാതകം, തങ്ങള്‍ക്ക് നീതിയാണു ആവശ്യം പണമല്ല; 50000 ദിനാർ നിരസിച്ച്‌ ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി തിയോഡോറോ ലക്സൻ.

  • 27/01/2021


കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പീന്‍സ് വീട്ടു ജോലിക്കാരി ജെനെലിന്‍ വില്ലവെന്‍ഡിയുടെ കുടുംബത്തിനു നഷ്ട പരിഹാരമായി വാഗ്ദാനം ചെയ്ത തുക  ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി തിയോഡോറോ ലക്സൻ നിരസിച്ചു.  യുവതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കുവൈറ്റ് പൗരനായ വ്യാപാരിയാണു കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വഴി ഇവരുടെ കുടുംബത്തിനു 50000 ദിനാർ  വാഗ്ദാനം ചെയ്തത് . മകളുടെ ഘാതകര്‍ക്ക് വധ ശിക്ഷ നല്‍കുക തന്നെ വേണം, 50000 ദിനാറിന്  പകരമായി കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു ചില രേഖകളില്‍ ഒപ്പ് വെക്കുവാന്‍ ആവശ്യപ്പെട്ട് തന്നെ സമീപിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ജെനലിന്റെ പിതാവ് തുറന്നടിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

“ഈ ഭയാനകമായ കുറ്റകൃത്യത്തിന്റെ വില 50000 ദിനാർ  സ്വീകരിക്കുന്നത് ഇരയുടെ  രക്തം വിൽക്കുന്നതിന് തുല്യമാണ് " കൊലയാളികളില്‍ നിന്നും ബ്ലഡ് മണി സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതല്ലെന്ന്  ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രി ടിയഡോറ ലുക്‌സ് റ്റ്വിറ്റര്‍ വഴിയാണ് അറിയിച്ചത്, 'കൊലക്ക് ഉത്തരവാദികളായ സ്വദേശികൾക്ക്  തക്കതായ ശിക്ഷയാണ്  തങ്ങള്‍ ആവശ്യപ്പെടുന്നത്. കുവൈത്തിലെ ഫിലിപ്പൈൻ അംബാസഡർ മുഹമ്മദ് നൂർ അൽ-ദിൻ ലോമോണ്ടോട്ടിനോട് “വില്ലാവെന്റിയുടെ കുടുംബത്തിന് മോചനദ്രവ്യം നൽകാനുള്ള ഓഫർ നടപ്പാക്കുന്നതിനുള്ള ഏതൊരു ശ്രമവും നടത്തരുതെന്നും , അത് ഉറപ്പാക്കാൻ താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു.

2019  ഡിസംബറിലാണ്   ജിനാലിന്‍ വില്ലവെന്റ എന്ന ഫിലിപ്പീന്‍സ് വീട്ടു ജോലിക്കാരി കുവൈത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീന്‍സ് സര്‍ക്കാര്‍  നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുലൈബിക്കാത്ത് പ്രദേശത്തെ ഒരു സ്വദേശി വീട്ടിലായിരുന്നു കൊല്ലപ്പെട്ട യുവതി ജോലി ചെയ്തിരുന്നത്. ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുമായി യുവതിയുടെ സ്‌പോണ്‍സര്‍ ആണ് ഇവരെ സബാഹ് ആശുപത്രിയില്‍ കൊണ്ടു പോയത്.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ യുവതി മരണമടഞ്ഞിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇവർ നിരവധി തവണ ക്രൂര പീഡനത്തിരയായെന്നും ലൈംഗീക അതിക്രമം നേരിട്ടതായും വ്യക്തമായി, തുടർന്ന് കൊലയാളിയായ സ്വദേശി യുവതിക്ക്  വധശിക്ഷയും  അവരുടെ ഭർത്താവിനെ ജയിൽശിക്ഷക്ക്  വിധിക്കുകയും  ചെയ്തിരുന്നു. നിരവധി വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി, ഫിലിപ്പൈൻ എംബസ്സി , കുവൈത്തിലെ മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ഈ വിഷയത്തിൽ ശക്തമായി ഇടപെട്ടു. 

Related News