പുതിയ നാല് സേവനങ്ങളുമായി പാം ഓട്ടോമേറ്റഡ് സിസ്റ്റം

  • 29/01/2021



കുവൈത്ത് സിറ്റി: പുതിയ ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ നാല് സേവനങ്ങള്‍ കൂടി പ്രാബല്യത്തില്‍. സിസ്റ്റം സേവനങ്ങള്‍ക്കായി രണ്ടെണ്ണവും ബാക്കിയുള്ളവ ഇലക്ട്രോണിക് ഫോമുകള്‍ക്കുമാണ്. ഈ സേവനങ്ങള്‍ ജനുവരി 26 ന് ആരംഭിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ഇഷ്യു ചെയ്യല്‍, വര്‍ക്ക് പെര്‍മിറ്റ് ഫാമിലി പെര്‍മിറ്റിലേക്ക് മാറ്റുന്നതിന് ട്രാന്‍സ്ഫര്‍ അനുവദിക്കല്‍ എന്നീ സേവനങ്ങള്‍ ഇലക്ട്രോണിക് ഫോംസ് വെബ്സൈറ്റ് വഴി ലഭ്യമാകും. സേവനങ്ങള്‍ക്ക് വേണ്ടി ഈ സിസ്റ്റത്തില്‍ ഒരു വര്‍ക്ക് പെര്‍മിറ്റ് അപ്ലിക്കേഷന്‍ സജീവമാക്കിയാല്‍ മതി,  പ്രധാന സര്‍ക്കാര്‍ കരാര്‍ ഫയലിനൊപ്പം ചേര്‍ക്കും.


Related News