കുവൈറ്റിൽ മാസ്ക് ധരിക്കാത്തതിന് പിഴ 100 ദിനാറായി പരിമിതപ്പെടുത്തിയെന്ന് മന്ത്രിസഭ

  • 18/10/2020

കുവൈറ്റ് സിറ്റി;  കുവൈറ്റിൽ   മാസ്ക് ധരിക്കാത്തവർക്കെതിരെ ചുമത്തുന്ന പിഴ 100 ദിനാറായി പരിമിതപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാസ്ക് ധരിക്കാത്തവർക്കെതിരെയുളള കൂടുതൽ കേസുകൾ കോടതികളിൽ എത്തുമ്പോൾ സമ്മർദ്ദം ഒഴിവാക്കാനാണ് പുതിയ നടപടി. 
കാലതാമസമില്ലാതെ പിഴ അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം നിയമനടപടികൾ സ്വീകരിക്കുന്നത് ആരോഗ്യ മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണെന്നും,  ചിലർ പറയുന്നതുപോലെ ആളുകളെ ഭീഷണിപ്പെടുത്താനെല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 മാസ്ക് ധരിക്കാത്തവർക്കെതിരെ ഉടനടി അധിക പിഴ ചുമത്തണമെന്ന ഉന്നത മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് സ്വദേശികള്‍ നേരത്തെ  രംഗത്തെത്തിയിരുന്നു. മാസ്‌ക് ധരിക്കാതെ കൊവിഡ് വ്യാപനത്തിനിടയാക്കുന്നവരിൽ നിന്ന് പരമാവധി 5000 കെ.ഡി വരെ പിഴ ചുമത്താനോ മൂന്ന് മാസത്തേക്ക് തടവു ശിക്ഷയ്ക്ക് വിധിക്കനോ ആണ് ഉന്നത മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്. ഈ തീരുമാനത്തിൽ നിന്ന് പിൻമാറി  പിഴത്തുക 50 കെ.ഡിക്കും 100 കെ.ഡിക്കും ഇടയിലായി ചുരുക്കണമെന്നാണ് സ്വദേശിക്കൾ ആവശ്യപ്പെടുന്നത്. 

Related News