കോവിഡ് 19 വാക്സിൻ വിതരണം സെപ്റ്റംബറോടെ പൂർത്തിയാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ

  • 08/02/2021


കുവൈറ്റ് സിറ്റി : കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളിൽ ഭൂരിഭാഗവും അടുത്ത സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് ആരോഗ്യമന്ത്രി  ഷെയ്ഖ് ഡോ. ബാസൽ അൽ സബ സ്ഥിരീകരിച്ചു, കൂടാതെ വാക്സിനേഷൻ എടുക്കാൻ ആഗ്രഹിക്കുന്ന കുവൈറ്റ് പൗരന്മാരുടെ എണ്ണം  850,000  ആകുമെന്ന്  കണക്കാക്കപ്പെടുന്നു. വാക്സിനുകൾ ലഭ്യമാണെങ്കിൽ, വാക്സിനേഷൻ കേന്ദ്രങ്ങളുടെ ശേഷികണക്കിലെടുത്ത്  പ്രതിമാസം പരമാവധി 300,000 ആളുകളിൽ എത്തിക്കുമെന്നും അദ്ദേഹം  പറഞ്ഞു .

കോവിഡ് -19 വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വിപുലീകരിക്കാനുള്ള തീവ്രശ്രമങ്ങളുടെ  ഭാഗമായി  പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായ അൽ-നസീം, അൽ മസായേൽ എന്നിവിടങ്ങളിൽ രണ്ട് കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതിന് പിന്നാലെ പുറത്തുവിട്ട പത്രകുറിപ്പിലാണ് മന്ത്രി ഇവ വിശദീകരിച്ചത് .

കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ കുവൈറ്റ് വാക്സിനേഷൻ സെന്ററിന് സമീപം 35 ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ സേന , കുവൈറ്റ് ഫയർ ഫോഴ്‌സ്, തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്കും  അവരുടെ കുടുംബങ്ങൾക്കും വാക്സിൻ നൽകുമെന്നും  അദ്ദേഹം പറഞ്ഞു . 

എണ്ണ മേഖലയിലെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകാൻ  ചുമതലയുള്ള കുവൈറ്റ് ഓയിൽ കമ്പനി ഹോസ്പിറ്റലും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വേണ്ടിയുള്ള പരിചരണ കേന്ദ്രങ്ങളും കിടപ്പുരോഗികൾക്കുമായി   വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നതിനു പുറമേ ഡോക്ടർമാരുടെയോ മെഡിക്കൽ എമർജൻസി ടീമുകളുടെയോ സാന്നിധ്യത്തിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ  പ്രതിരോധ കുത്തിവയ്പ്പ്  നാളെ ആരംഭിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.വാക്സിനേഷൻ വിതരണത്തിന്റെ ആഗോള ദൗർലഭ്യം കണക്കിലെടുത്ത് വാക്സിനുകൾ ലഭ്യമാണെങ്കിൽ മേൽപ്പറഞ്ഞ കേന്ദ്രങ്ങൾ തുറക്കുന്നതോടെ പ്രതിദിനം 20,000 ത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ കഴിയുമെന്നും  അദ്ദേഹം സൂചിപ്പിച്ചു.

ഫൈസർ-ബയോ‌ടെക് ഉൾപ്പെടെ രാജ്യവ്യാപകമായി ഉപയോഗിക്കുന്നതിന് അംഗീകരിച്ച വാക്സിനുകളുടെ ബാച്ചുകൾ അടുത്ത ആഴ്ച മുതൽ ആഴ്ചതോറും വിതരണം ചെയ്യും, അതേസമയം ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ കരാർ പ്രകാരം പ്രത്യേക ഇടവേളകളിലാവും വിതരണം ചെയ്യക എന്നദ്ദേഹം  ചൂണ്ടിക്കാട്ടി.

Related News