കുവൈത്തിലേക്ക് ഏറ്റവും കൂടുതൽ ഫ്‌ളൈറ്റുകൾ വരുന്നത് ഇന്ത്യയിൽനിന്ന്.

  • 14/02/2021

കുവൈറ്റ് സിറ്റി : വാണിജ്യ വിമാന ഗതാഗതത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച 192 ഫ്ലൈറ്റുകളാണ്  കുവൈത്തിലേക്ക് വന്നത്, 193 ഫ്ലൈറ്റുകൾ കുവൈത്തിന് പുറത്തേക്കും ഉൾപ്പടെ കുവൈറ്റ് വീമാനത്താവളം വഴി  385 ഫ്ലൈറ്റുകളാണ്  ഒരാഴ്ചക്കുള്ളിൽ സർവീസ് നടത്തിയത്.  ‘ബെൽസലാമ’ ആപ്പിൽ രജിസ്റ്റർ ചെയ്ത ഫസ്റ്റ് ഡിഗ്രി ബന്ധുക്കളെയും വീട്ടുജോലിക്കാരെയും കൂടാതെ മെഡിക്കൽ സ്റ്റാഫും നയതന്ത്ര ഉദ്യോഗസ്ഥരും ഒഴികെ വിദേശികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചതിനുശേഷമാണ് ഇത്രയും ഫ്ലൈറ്റുകൾ സർവീസ് നടത്തിയത് .  

കുവൈത്തിലേക്ക്  ഏറ്റവുമധികം ഇൻകമിംഗ് ഫ്ലൈറ്റുകളുള്ള ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽനിന്ന്  47 ഫ്ലൈറ്റുകളും 29 ഫ്ലൈറ്റുകളുമായി  ഇസ്താംബൂളും 23 ഫ്ലൈറ്റുകളുമായി ദുബായും ഒടുവിൽ 14 ഫ്ലൈറ്റുകളുമായി ദോഹയുമാണ് സർവീസ് നടത്തിയത്. ധാക്ക, അമ്മാൻ, ബെയ്റൂട്ട്, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്നുള്ള സ്പെഷ്യൽ സർവീസിന് പുറമെയാണിത്.  

Related News