കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 334 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി അംബാസിഡര്‍ സിബി ജോര്‍ജ്ജ്.

  • 17/02/2021

കുവൈത്ത് സിറ്റി :  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1200 ഇന്ത്യക്കാര്‍ മരണമടഞ്ഞതായി അംബാസിഡര്‍ സിബി ജോര്‍ജ്ജ് .എംബസ്സി ഹാളില്‍ സംഘടിപ്പിച്ച  ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ല്‍ 334 പേര്‍ കോവിഡ് മൂലമാണ്  മരണപ്പെട്ടതെന്നും , കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനാല്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് അഭ്യര്‍ഥിച്ചു. കോവിഡ്​ ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവര്‍ ആവശ്യമായ ആരോഗ്യ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും   ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യമായ മെഡിക്കല്‍ സഹായം തേടണമെന്നും  അംബാസിഡര്‍ ആവശ്യപ്പെട്ടു. അര്‍ഹരായ രോഗികളുടെ എല്ലാ വിധ മെഡിക്കല്‍ ചിലവുകളും അടിയന്തര സാഹചര്യങ്ങളില്‍ എംബസ്സി വഹിക്കുവാന്‍ തയ്യാറാണ്. രാജ്യത്തിലെ ഇന്ത്യന്‍ പ്രവാസിയകളുടെ ഉന്നമത്തിനായി വിവിധ മന്ത്രാലയങ്ങളുമായും ഉന്നത ഉദ്യോഗസ്ഥര്‍മാരുമായും കൂടികാഴ്ചകള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും വളരെ ഊഷ്മളമായ സ്വീകരമാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്നതെന്നും സിബി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി  നൂറ് കണക്കിന് സൌജന്യ  വിമാന  ടിക്കറ്റുകളും, ആയിരക്കണക്കിന്   ലഞ്ച് ബോക്സുകളും രോഗികള്‍ക്ക് നാട്ടിലേക്ക് എത്തുവാനാവശ്യമായ മെഡിക്കല്‍ സഹായങ്ങളുമാണ് എംബസ്സിയുടെ നേതൃത്വത്തില്‍  നല്‍കിയത്. വന്ദേ ഭാരത് മിഷനില്‍ വഴി ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരം പ്രവാസികളാണ് നാടണഞ്ഞതെന്നും അംബാസിഡര്‍ പറഞ്ഞു. ’കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കുള്ള നിയമസഹായ പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടന്ന ചടങ്ങില്‍ നൂറുക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. നേരത്തെ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് മീറ്റിംഗില്‍ പങ്കെടുത്തത്.

Related News