യാത്രകൾ പരമാവധി ഒഴിവാക്കണം; ജാഗ്രത നിർദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

  • 22/02/2021

മസ്‍കത്ത്: യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം. പുതിയ കൊറോണ വൈറസിന്റെ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശ യാത്രകൾ നടത്താവൂ എന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

തിങ്കളാഴ്‍ച 330 പേർക്കാണ് ഒമാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,692 ആയി. ഇന്ന് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയടക്കം 1555 കൊറോണ മരണങ്ങൾ രാജ്യത്ത് സംഭവിച്ചു. ആകെ രോഗികളിൽ 1,30,848 പേരാണ് രോഗമുക്തരായത്.

94 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ 171 പേർക്കാണ് ആശുപത്രികളിൽ ചികിത്സ നൽകുന്നത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 59 പേർ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്.

Related News