ഒമാനിൽ ഒക്ടോബർ 11 മുതൽ വീണ്ടും ലോക്ക്ഡൗൺ

  • 09/10/2020

ഒമാനിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം  വർധിച്ചതോടെ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതെന്ന്  സുപ്രീം കമ്മിറ്റി അറിയിച്ചു. 
ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ  രാവിലെ 5 വരെ  എല്ലാ  യാത്രകളും  തടയാനും പൊതു സ്ഥലങ്ങളും കടകളും അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

 ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  രാജ്യത്തെ മുഴുവൻ ബീച്ചുകളിലും പ്രവേശനം നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രതിദിനം കൊവിഡ് രോ​ഗികൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് ഭരണം കൂടംഒരുങ്ങിയത്.

Related News