മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു

  • 12/09/2022



മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചതും.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, മംഗളൂരു സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരം സര്‍വീസുകളുടെ സമയക്രമം പുനഃക്രമീകരിച്ചു. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നലെ മുതല്‍ നിര്‍ത്തിയിരുന്നു. 

മുംബൈ സര്‍വീസുകള്‍ ഇന്നു മുതല്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കുന്നതാണെന്നും അല്ലെങ്കില്‍ ഇവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാമെന്നും വിമാന കമ്പനി വ്യക്തമാക്കി. 

Related News