നാളെ മുതല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍

  • 30/09/2020


 കൊവിഡ് നിയന്ത്രണ വിധേയമായതോടെ  നാളെ മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. 12 രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത്.  മസ്‌ക്കറ്റ് വിമാനത്താവളം മാത്രം രാജ്യാന്തര സര്‍വ്വീസുകള്‍ക്കും ലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്കായും തുറക്കും. മാര്‍ച്ച്‌ പകുതിയോടെ നിര്‍ത്തിവച്ച സര്‍വ്വീസുകളാണ് പുനരാരംഭിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതീ​ഗതികൾ കണക്കിലെടുത്താകും സര്‍വ്വീസുകള്‍. കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണമെന്നും കൊവിഡ് മാർ​​ഗ്ഗ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related News