അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടാൽ ചോറ് റെഡി; മാജിക് അരി’ വിളയിച്ച് യുവകർഷകൻ

  • 26/02/2021

കരിംനഗർ: അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടാൽ ചോറ് തയ്യാറാവും. അരി വേവിക്കാതെ തന്നെ ചോറ് റെഡി. ഗ്യാസും സമയവും ലാഭം. തെലങ്കാനയിലെ കരിംനഗറിലെ യുവ കർഷകനാണ് ഈ ‘മാജിക് അരി’ വിളയിച്ചെടുത്തത്.

അസമിൽ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗൽ’ എന്ന ഇനം നെല്ലിന്റെ അരിയാണിത്. കരിംനഗറുകാരനായ ഗർല ശ്രീകാന്ത് ആണ് തന്റെ വയലിൽ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്. അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗൽ കൃഷിചെയ്തു വരുന്നത്.

വേവിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ആവശ്യക്കാർ ഏറെയാണ്. ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങൾ ഉപയോഗിച്ചാൽ വളരില്ല. ഈ അരിയിൽ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

Related News