അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

  • 27/02/2021

ന്യൂ ഡെൽഹി: കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടിയാതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.

നിയന്ത്രണങ്ങൾ ഡിജിസിഐ അംഗീകരിച്ച കാർഗോ വിമാനങ്ങൾക്ക് ബാധകമല്ല. അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന് ശേഷം രാജ്യത്ത് മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.

Related News