20 ഓളം എഡിറ്റുകൾ; അഭിനന്ദ് വർദ്ധമാൻറെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്ഥാൻ

  • 27/02/2021

ന്യൂ ഡെൽഹി: 2019 ൽ പാക് മണ്ണിൽ പിടിയിലായ ഇന്ത്യൻ വ്യോമസോന വിംഗ് കമാൻറർ അഭിനന്ദ് വർദ്ധമാൻറെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്ഥാന്റെ നുണപ്രചരണം. അഭിനന്ദിനെ പാകിസ്ഥാൻ വിട്ടയച്ചതിന്റെ രണ്ടാം വാർഷികം അടുക്കുമ്പോഴാണ് ഈ പ്രചരണം നടക്കുന്നത് എന്നാണ് ന്യൂസബിൾ റിപ്പോർട്ട് പറയുന്നത്. 2019 ൽ എഫ് 16 എന്ന വിമാനം വെടി വെച്ചിട്ടാണ് പാകിസ്ഥൻ അഭിനന്ദിനെ പിടികൂടിയത്.

പാകിസ്ഥാൻ ഇൻറർ സർവീസിൻറെ പിആർ‍ വിഭാഗമാണ് രണ്ട് മിനുട്ട് വീഡിയോ അഭിനന്ദനെ പാക് തടങ്കലിൽ വച്ച സമയത്ത് പുറത്തിറക്കിയത്. വീഡിയോയിൽ പാകിസ്ഥാനെ നന്നായി ചിത്രീകരിക്കാനും പാകിസ്ഥാൻ സൈന്യത്തിന്റെ അധിനിവേശ കശ്മീർ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ ഇടപെടൽ മറച്ചുവയ്ക്കാനുമാണ് ശ്രമിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ തന്നെ ഏതാണ്ട് 20 ഓളം എഡിറ്റുകൾ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യയിൽ ഫോറൻസിക്ക് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിരുന്നു അന്ന് തന്നെ.

ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നു എന്നാണ് സൂചന. 2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാർ പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഈ ആക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷ്- ഇ- മുഹമ്മദ് തീവ്രവാദികളുടെ പാകിസ്ഥാനിലെ ബലാക്കോട്ടിലെ ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായത്.

ഇതിനിടെയാണ് പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ വിംഗ് കമാൻറർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാൻ കസ്റ്റഡിയിലാകുന്നു. അവിടുന്ന് പിടിച്ച വീഡിയോയാണ് പിന്നീട് എഡിറ്റുകൾ നടത്തി പ്രചരിപ്പിച്ചത്. ഇത് ഇന്ത്യ പലപ്പോഴും തെളിവുകൾ അടക്കം തള്ളിയിട്ടും ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോർട്ട്.

Related News