ഒമാൻ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്..? ഉടൻ തീരുമാനമെടുക്കുമെന്ന് സുപ്രീം കമ്മിറ്റി

  • 20/10/2020

ഒമാനിൽ  കൊവിഡ് രോ​ഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം പൂര്‍ണ്ണമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് സൂചന.   നിലവിലുള്ള രാത്രി യാത്രാ വിലക്ക് നീട്ടുവാനോ അല്ലെങ്കില്‍ രാജ്യം പൂര്‍ണ്ണമായി ലോക്ക്ഡൗണിലേക്ക്  നീങ്ങുവാനോ ഉള്ള തീരുമാനം ഒമാന്‍ സുപ്രീംകമ്മറ്റി കൈക്കൊള്ളുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി വ്യക്തമാക്കി.  ഒക്ടോബര്‍ 24 വരെ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് നീട്ടുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അഹ്മദ് മൊഹമ്മദ് അല്‍ സൈദി പറഞ്ഞു. 

ഒമാനില്‍ വര്‍ധിച്ചുവരുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തെ ആരോഗ്യ മേഖലയിലെ മറ്റ് സേവനങ്ങള്‍ അര്‍ധസ്തംഭനാവസ്ഥയില്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 രോഗികളെ പരിചരിക്കുന്നതിന് എല്ലാ മാര്‍ഗ്ഗങ്ങളും  ആരോഗ്യ മേഖല ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Related News