സിബിഎസ്ഇ പരീക്ഷ; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

  • 07/03/2021

കുവൈറ്റ് സിറ്റി :  പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തീയതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തീയതിക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. പ്ലസ് ടു പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 14ന് അവസാനിക്കും.

മെയ് 15ന് നടക്കേണ്ട പത്താം ക്ലാസുകാരുടെ സയന്‍സ് പരീക്ഷ മെയ് 21ലേക്കും 21ന് നടക്കേണ്ട ഗണിത ശാസ്ത്രം പരീക്ഷ ജൂണ്‍ രണ്ടിലേക്കും മാറ്റി. മെയ് 13ന് നടക്കേണ്ട പ്ലസ്ടു സയന്‍സ് വിഭാഗത്തിന്റെ ഫിസിക്‌സ് പരീക്ഷ ജൂണ്‍ എട്ടിനും മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്സ് പരിക്ഷ മെയ് 31നും നടക്കും. കൊമേഴ്‌സുകാരുടെ മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷകളും മെയ് 31ന് നടക്കും. അതേസമയം, പുതുക്കിയ പരീക്ഷാ തീയതികൾ വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പം ചെറിയ പെരുന്നാൾ ആഘോഷിക്കാനും അവസരം നൽകും. ഇസ്ലാമിക് ഫൈൻഡറിന്റെ കണക്കുകൂട്ടൽ പ്രകാരം വിശുദ്ധ റമദാൻ മാസം ഏപ്രിൽ 13ന് ആരംഭിച്ച് മേയ് 13 ഓടെ അവസാനിക്കും.

Related News