ഇന്ത്യയിൽ കൊറോണ വാക്‌സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വനിതയായി 103 വയസ്സുകാരി ജെ കാമേശ്വരി

  • 10/03/2021

ബം​ഗളൂരു: കൊറോണ പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയിൽ കൊറോണയ്ക്കെതിരായുള്ള വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

മാർച്ച് 1നാണ് കൊറോണ വാക്സിൻ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിൻ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊറോണ വാക്സിൻ നൽകും. 7113801 ആരോ​ഗ്യപ്രവർത്തകരാണ് കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. 3851808 ആരോ​ഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് കൊറോണ വാക്സിനും സ്വീകരിച്ചു. 

Related News