കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ

  • 13/03/2021



ന്യൂ ഡെൽഹി: വിമാന യാത്രക്കാർ ശരിയായ രീതിയിൽ മാസ്‌ക് ധരിച്ച്‌ യാത്ര ചെയ്യണമെന്ന് ഉത്തരവ്. ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഉത്തരവിറക്കിയത്. രാജ്യത്ത് കോറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ല.

നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി സ്വീകരിക്കാം. മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയിൽപ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related News