ആശുപത്രികള്‍ കൊവിഡ് രോഗികളുടെ തിരക്കേറുന്നു. നടപടികൾ ശക്തമാക്കി ആരോഗ്യ മന്ത്രാലയം

  • 17/03/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. കോവിഡ് രോഗികൾക്കായി ഒരുക്കിയ ആശുപത്രി കിടക്കകളുടെ ഉപയോഗത്തില്‍  60% ശതമാനത്തിന്‍റെ വർധനയാണുണ്ടായത്.തീവ്രപരിചരണ കിടക്കകളുടെ ഒക്യുപൻസി നിരക്ക് 70 ശതമാനത്തിലെത്തിയിട്ടുണ്ട്. ആശങ്കയുണ്ടാക്കുന്ന വർധനയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.  രാജ്യത്തെ  കോവിഡ് 19 രോഗികൾക്ക് അനുവദിച്ച വാർഡുകളുടെയും തീവ്രപരിചരണ കിടക്കകളുടെയും ഒക്യുപൻസി നിരക്ക് കഴിഞ്ഞ ഫെബ്രുവരി ആദ്യം മുതൽ ക്രമാനുഗതമായ വര്‍ദ്ധനവാണ്  രേഖപ്പെടുത്തുന്നത്. 

ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് മരുന്നുകള്‍ നല്‍കി വീട്ടിലേക്ക് തിരികെ വിടുകയാണ് ചെയ്യുന്നത്. ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും  മറ്റ് അസുഖങ്ങൾ ഉള്ളവരെയുമാണ് ആശുപത്രിയിലും ഐസിയുവിലും അഡ്മിറ്റ് ചെയ്യുന്നത്. കോവിഡ് രോഗികളിൽ വലിയ ഭാഗത്തിന്റെയും രോഗബാധയുടെ ഉറവിടം‌ വ്യക്തമല്ല. പുതുതായി തുറക്കുന്ന കോവിഡ്‌ ആശുപത്രികൾ ദിവസങ്ങള്‍  കൊണ്ടാണ്‌‌ നിറയുന്നത്‌.കോവിഡ്‌ അനിയന്ത്രിതമായി പടരുന്നത് രണ്ടാംവരവിനെക്കുറിചുള്ള സൂചനകളും നല്കുന്നുണ്ട്. വൈറസിനെ  നേരിടാൻ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ആളുകൾക്കിടയിൽ ഉത്തരവാദിത്ത ബോധം കൂടണമെന്നും ആരോഗ്യ അധികൃതര്‍ പറഞ്ഞു. 

Related News