കുവൈത്തിൽ ഫൈസർ-ബയോടെക് വാക്സിന്റെ ഒമ്പതാമത്തെ ബാച്ച് ഉടനെത്തും.

  • 19/03/2021

കുവൈറ്റ് സിറ്റി : രാജ്യത്ത് ഫൈസർ-ബയോടെക് വാക്സിന്റെ ഒമ്പതാമത്തെ ബാച്ച് ഞായറാഴ്ച എത്തും. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

പ്രാദേശികമായും ആഗോളതലത്തിലും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പിന്തുടരുന്നതിനു പുറമെ, വാക്സിനുകളുടെ ഉപയോഗത്തിനുശേഷവും നിരീക്ഷണം നടത്തി വരുന്നതായി മന്ത്രാലയം അറിയിച്ചു. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി ശാരീരിക അകലം പാലിക്കുന്നതോടൊപ്പം വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Related News