രാജ്യത്ത്​ അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള വിലക്ക്​ ഏപ്രിൽ 30 വരെ തുടരും

  • 23/03/2021

ന്യൂഡൽഹി  : ഇന്ത്യയിൽ ​ അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള വിലക്ക്​ ഏപ്രിൽ 30 വരെ തുടരും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

അതേസമയം, കാർഗോ വിമാനങ്ങളുടെ സർവീസ്​ തുടരും. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾ​ സർവീസ്​ നടത്തും. ​പ്രത്യേക റൂട്ടുകളിൽ സർവീസുകൾക്കും അനുമതിയുണ്ടാവുമെന്ന്​ അധികൃതർ വ്യക്​തമാക്കി. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ലോക്​ഡൗണിന്​ പിന്നാലെ ​മേയിൽ തന്നെ പുനഃരാരംഭിച്ചിരുന്നു.

Related News