ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ഒരു പരിഹാരമല്ല

  • 26/10/2020

കുവൈറ്റ് സിറ്റി;  ഫ്രാൻസിൽ  പ്രവാചകനെ കാർട്ടൂണിലൂടെ അപമാനിച്ച സംഭവത്തിന് പിന്നാലെ ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുളള നീക്കം കുവൈറ്റിൽ  ഫലപ്രദമല്ലെന്ന് റിപ്പോർട്ട്. ഇത് പൊടുന്ന വികാര പ്രതികാരം മാത്രമാണെന്നും, ഇത്തരം നടപടികൾ ഒരു യഥാർത്ഥ പരിഹാര മാർ​ഗ്ഗമല്ലെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമുളള ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷക്കരിക്കുന്നത് പൊതുജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തുമെന്നും ​,  ഫ്രഞ്ച് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെട്ടന്നുണ്ടായ ഇത്തരം ബഹിഷ്ക്കരണങ്ങൾ ഭാവിയിൽ പ്രയോജനപ്പെടുന്നില്ലെന്നും ​നിരീക്ഷകർ വിലയിരുത്തുന്നു. 

അടിയന്തര ഘട്ടങ്ങളിൽ ആവശ്യമുളള ഫ്രഞ്ച് മരുന്നുകൾ, രോ​ഗികൾക്ക് അടിയന്തരമായി ഉപയോ​ഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ ബഹിഷ്ക്കരിക്കുന്നത് പ്രാദേശിക ജനങ്ങൾക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കാമെന്നും ​നിരീക്ഷകർ പറയുന്നു. 

Related News