കുവൈറ്റിലെ പ്രവാസികൾക്ക് ഇനി കാര്യങ്ങൾ എളുപ്പമാകും.. പ്രവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രാദേശിക ഭാഷയിൽ അവസരം

  • 26/10/2020

കുവൈറ്റിൽ പ്രവാസികൾക്ക് സഹായകമായി ഇന്ത്യൻ എംബസിയുടെ പുതിയ നീക്കം. പ്രവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെങ്കിൽ  പ്രാദേശിക ഭാഷയിൽ തന്നെ ഉപയോ​ഗിക്കാമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.  ഇന്ത്യന്‍ എംബസിയിലെയും, മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെയും കോണ്‍സുലാര്‍, ലേബര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനുളള അവസരമൊരുക്കിയിട്ടുളളത് .


ഇതിനായുള്ള പ്രിന്റ് ഫോമുകള്‍ എംബസിയിലും മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും ലഭിക്കും. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഫോമുകള്‍ ലഭ്യമാക്കും. കൂടുതല്‍ ഭാഷകള്‍ ഇനിയും ഉള്‍പ്പെടുത്തുമെന്നും എംബസി അധികൃതർ  അറിയിച്ചു. ഫോം പൂരിപ്പിച്ച്‌ എംബസിയിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം. community.kuwait@mea.gov.in, amboff.kuwait@mea.gov.in. എന്ന വിലാസത്തിലും അയക്കാവുന്നതാണ്. എംബസിയുടെ പുതിയ തീരുമാനം നിരവധി പ്രവാസികൾക്ക് പ്രയോജനപ്പെടും. 

Related News