എന്ന് നീക്കും..? മറ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള യാത്ര വിലക്ക് നീക്കുന്നത് അനിശ്ചിതത്വത്തിൽ

  • 27/10/2020

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക്‌ നീക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. 
ഇതുമായി    മന്ത്രി സഭാ യോഗത്തിൽ തീരുമാനമാവാത്തതിനെ തുടർന്നാണ് വിലക്ക് നീക്കുന്ന തീരുമാനം നീളുന്നത്.   34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക്‌ നീക്കുന്നതിനു കഴിഞ്ഞ ആഴ്ച കുവൈത്ത്‌ എയർ വെയ്സ്‌ അധികൃതർ ആരോഗ്യ മന്ത്രാലയത്തിനു ചില നിർദ്ദേശങ്ങൾ സമർപ്പിച്ചങ്കിലും മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. 

മറ്റ് രാജ്യങ്ങളിൽ നിന്നുളളവർ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട്  ആരോഗ്യ മന്ത്രാലയം പഠനം ഇത്‌ വരെ പൂർത്തിയാക്കിട്ടില്ല. ഈ പശ്ചാത്തലത്തിൽ  യാതൊരു വിധ ചർച്ചയും ഇന്നലത്തെ മന്ത്രി സഭാ യോഗത്തിൽ നടന്നിട്ടില്ലെന്നാണു സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ അരോഗ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോർട്ട്‌ ലഭിക്കുന്ന മുറക്ക്‌ ഇക്കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്‌.
പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയ രാജ്യങ്ങളെ രോഗ വ്യാപനത്തിന്റെ തോത്‌ അടിസ്ഥാനമാക്കി (ഹൈ റിസ്ക്, ലോ റിസ്ക്)  രണ്ടായി തരം തിരിക്കുവാനും ഇതനുസരിച്ച്‌ യാത്രക്കാർക്ക്‌ നിബന്ധനകളോടെ പ്രവേശനം അനുവദിക്കുവാനും അഭ്യർത്ഥിച്ചു കൊണ്ട് 
 നേരത്തെ കുവൈത്ത്‌ എയർ വെയ്സ്‌ അധികൃതർ നിർദ്ദേശം സമർപ്പിച്ചിരുന്നു‌.

Related News