നിയമം ലംഘിച്ച് ഡെന്റൽ ക്ലിനിക്ക് തുറന്നു; പ്രവാസിയും ഭാര്യയും അറസ്റ്റിൽ

  • 27/10/2020

കുവൈറ്റ് സിറ്റി;   നിയമ വിരുദ്ധമായി  ഡെന്റൽ ക്ലിനിക്ക് പ്രവർത്തിച്ചതിന്  ഫിലിപ്പൈൻ സ്വദേശിയും ഭാര്യയും അറസ്റ്റിൽ. സാൽമിയ ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിൽ അനധികൃതമായി ഡെന്റൽ ക്ലിനിക്ക് തുറന്ന് പ്രവർത്തിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഈജിപ്ഷ്യൻ സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്  നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവർക്കുമെതിരെയും കൂടുതൽ നിയമ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 

Related News