അതിരുവിട്ടാൽ കുവൈറ്റിൽ ഭാ​ഗിക കർഫ്യൂ ഏർപ്പെടുത്തും; തെരഞ്ഞെടുപ്പ് പ്രചരണത്തിന് അധികൃതരുടെ മുന്നറിയിപ്പ്

  • 27/10/2020


കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ   പാർലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ അതിരുവിടുകയാണെങ്കിൽ രാജ്യത്ത് ഭാ​ഗിക കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിലുളള സ്ഥാനാർത്ഥികൾക്കായുളള മീറ്റിം​ഗുകളും. സെമിനാറുകളും, ആൾക്കൂട്ടത്തിന് ഇടയാക്കുന്ന മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വർധിക്കുകയാണെങ്കിൽ ഭാ​ഗിക കർഫ്യൂ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായാണ് അധികൃതർ രം​ഗത്തെത്തിയിട്ടുളളത്. 

കൊവിഡ് പശ്ചാത്തലത്തിൽ മാർ​ഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുെമന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന എല്ലാ തരത്തിലുളള പ്രവർത്തനങ്ങൾക്കെതിരെയും ആരോ​ഗ്യമന്ത്രാലയവും, ആഭ്യന്ത്രമന്ത്രാലയവും ചേർന്ന് കർശന നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Related News