സര്‍ക്കാര്‍ ഈ സ്മാരകം ഞങ്ങള്‍ക്ക് വിട്ടുതരുന്നതുവരെ ഇത് തുടരും; താജ്മഹലില്‍ ശിവപൂജ നടത്തി സംഘപരിവാര്‍ സംഘടന

  • 27/10/2020

താജ്മഹലില്‍ സംഘപരിവാര്‍ അനുകൂല സംഘനയില്‍പ്പെട്ട പ്രവര്‍ത്തകര്‍ കടന്നുകയറി ശിവപൂജ നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഹിന്ദു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകരാണ് താജ്മഹലിന്റെ അകത്ത് കയറി ശിവ പൂജ നടത്തിയത്. വിജയദശമി ദിനത്തിലായിരുന്നു സംഭവം നടന്നത്. ഇവരുടെ സംഘന തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍  ആഗ്ര അദ്ധ്യക്ഷന്‍ ഗൗരവ് ഠാക്കൂര്‍ മുഗള്‍ മന്ദിരത്തിലേക്ക് കടന്നുകയറി പ്രാര്‍ഥന നടത്തുന്നതും പിന്നില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന പ്രവര്‍ത്തകരുടെയും കാണാന്‍ സാധിക്കും. 

താജ്മഹല്‍ യഥാര്‍ഥത്തില്‍ 'തേജോ മഹാലയ' എന്ന ശിവക്ഷേത്രമായിരുന്നു. ഇതിന് മുന്‍പ് ഞാന്‍ അഞ്ചു തവണ ഇത്തരത്തില്‍ ഇവിടെ പ്രാര്‍ഥന നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഈ സ്മാരകം ഞങ്ങള്‍ക്ക് വിട്ടുതരുന്നത് വരെ ഈ പ്രവര്‍ത്തി തുടരുകയും ചെയ്യും, ഗൗരവ് ഠാക്കൂര്‍ പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ തന്റെ റാണിയായിരുന്ന മുംതാസിനുവേണ്ടി നിര്‍മ്മിച്ച താജ്മഹല്‍ യഥാര്‍ഥത്തില്‍ ശിവക്ഷേത്രമായിരുന്ന തേജോ മഹലിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഗൗരവ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Related News