2020ൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട രാജ്യങ്ങളായി കുവൈറ്റും, ഈജിപ്തും, ഇന്ത്യയും

  • 27/10/2020

2020ലെ  പ്രവാസികളുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ഏറ്റവും മോശം ലക്ഷ്യസ്ഥാനമായി കുവൈത്ത്.  ഗൾഫിൽ അവസാന സ്ഥാനത്തും ലോകത്തെ രണ്ടാമത്തെ മോശം സ്ഥാനത്തുമണ് കുവൈത്ത്.  ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ പഠനം നടത്തിയ ശേഷം ഇന്റർനാഷൻ ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു.  181 രാജ്യങ്ങളിൽ താമസിക്കുന്ന ആയിരത്തിലധികം പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്

പരിസ്ഥിതി, സുസ്ഥിരതാ റാങ്കിംഗിൽ ഏറ്റവും അവസാനത്ത് നിന്ന് മൂന്ന് സ്ഥാനങ്ങളിൽ  ഈജിപ്തും, കുവൈത്തും ഇന്ത്യയുമാണ്. റിപ്പോർട്ട് അനുസരിച്ച്  58-ാം സ്ഥാനത്താണ് ഈജിപ്ത്, കുവൈത്തും ഇന്ത്യയും യഥാക്രമണം  59,   60 സ്ഥാനങ്ങളിലാണ്. പ്രവാസികളുടെ സുസ്ഥിരത കൈവരിയ്ക്കുന്നതിൽ മറ്റുളള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  കുവൈറ്റ് വളരെ പിറകിലാണ്.  ഒമാൻ (21), യുഎഇ (22), ഇസ്രായേൽ (23), ബഹ്‌റൈൻ (29), ഖത്തർ (34) എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ . മൊത്തത്തിലുള്ള റാങ്കിംഗിൽ തുർക്കി (42-ാം സ്ഥാനം), സൗദി അറേബ്യ (49-ാം സ്ഥാനം) എന്നിങ്ങനെയാണ്. പ്രകൃതിദത്ത  വസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത, പ്രാദേശിക മാലിന്യ നിർമാർജനം, പുനരുപയോഗ ശ്രമങ്ങൾ,  ഊർജ്ജ വിതരണത്തിനുളല പ്രതിസന്ധികൾ  എന്നിവയാണ് കുവൈറ്റിൽ പ്രവാസികൾക്ക് സുസ്ഥിരത കൈവരിക്കാൻ കഴിയാത്ത പ്രധാന കാരണങ്ങൾ. സുസ്ഥിരതയുടെ കാര്യത്തിൽ കുവൈറ്റ്, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവയാണ് ഏറ്റവും മോശം പ്രവാസി ലക്ഷ്യസ്ഥാനമെന്ന് ഇന്റർനാഷണൽ സർവേ പറയുന്നു.  ഈ രാജ്യങ്ങളിലെ സർവെയിൽ  വായു മലിനീകരണം, ശുദ്ധമായ വെള്ളത്തിന്റെ അഭാവം, അപര്യാപ്തമായ ശുചിത്വം എന്നിവയുടെ പ്രത്യാഘാതങ്ങൾ പ്രകടിപ്പിക്കുന്നു. 

ഫിൻ‌ലാൻ‌ഡ് ഒന്നാം സ്ഥാനത്തും സ്വീഡനും നോർ‌വേയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഡെൻ‌മാർക്ക് 4, 5, 6 സ്ഥാനങ്ങളിലും ന്യൂസിലാന്റ്, ജർമ്മനി, കാനഡ, ലക്സംബർഗ് 7, 8, 9, 10 സ്ഥാനങ്ങളിലും എത്തി.

Related News