കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിൽ പ്രതിസന്ധി

  • 28/10/2020

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന കാര്യത്തിൽ പ്രവാസികളും സ്വദേശികളും പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോർട്ട്. ലൈസന്‍സ് ഓണ്‍ലൈൻ വഴി പുതുക്കാൻ പലർക്കും സാധിക്കില്ലെന്നും, സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് പരതിയിൽ പറയുന്നത്.  ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടിയുളള നിയുക്ത കേന്ദ്രങ്ങളിലെ മെഷീനുകൾ കേടുപാടുണ്ടെന്നും, ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിനുള്ള മെറ്റീരിയലുകളുടെ കുറവാണെന്നുമാണ്  അധികൃതര്‍ വ്യക്തമാക്കുന്നത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് പിഴ അടക്കം കർശന നടപടി സ്വീകരിക്കുന്നതിനാൽ ഈ പ്രശ്നത്തിൽ അധികൃതർ എത്രയും പെട്ടന്ന് ഇടപെട്ട് പരിഹാരം കാണണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു.

നിലവിൽ ലൈസൻസ് പുതുക്കുന്നതിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും, ആഴ്ചയില്‍ 700 ലൈസന്‍സുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള മെറ്റീരിയലുകളാണ് ജനറല്‍ ട്രാഫിക് വകുപ്പ് വിതരണം ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, ജനറല്‍ ട്രാഫിക് വകുപ്പ് സ്മാര്‍ട്ട് ലൈസന്‍സ് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ സ്മാര്‍ട്ട് ലൈസന്‍സിലുണ്ട്. ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന പ്രവാസികള്‍ക്ക് ഇത് നേടാനാകും. മൂന്നാം ഘട്ടത്തില്‍ എല്ലാ പ്രവാസികളെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

Related News