കുവൈറ്റിലെ കോടതികളിൽ സാമൂഹിക അകലം പാലിക്കുന്നില്ല

  • 28/10/2020

കുവൈറ്റില്‍ കോടതികളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആരോ​ഗ്യ മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകിയതിനാലാണ് കോടതി സെഷനുകൾ തുറക്കാൻ സുപ്രീംകമ്മിറ്റി  അനുമതി നൽകിയിരുന്നത്. എന്നാൽ കോടതിയുടെ പല ഭാ​ഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ക്രിമിനൽ വിചാരണ സെഷനിലാണ് കൂടുതൽ പേരും തിങ്ങി നിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.   

ശുചീകരണപ്രവര്‍ത്തനങ്ങള്‍ പതിവായി നടത്തുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണം പൂര്‍ണായി കോടതിയില്‍ പാലിക്കാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. നിരവധി കോടതി ജീവനക്കാര്‍ക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്ത് കൊണ്ടാണ് കോടതിയിൽ കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കാത്തത്?, ആരാണ് ഇതിന് ഉത്തരവാദികൾ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. 

Related News