കുവൈറ്റിൽ പ്രവാസികൾക്ക് ശൈത്യകാല വാക്സിനേഷൻ നൽകുന്നത് മാറ്റിവച്ചു

  • 28/10/2020

കുവൈറ്റ് സിറ്റി: ശൈത്യകാല  വാക്സിനുകളുടെ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ട്.  ഇന്നലെ 55,000 ഡോസ് ഇൻഫ്ലുവൻസ വാക്സിനാണ് ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ ഏരിയിയിലെയും ആരോഗ്യ മേഖലകളിലെ പ്രിവന്റീവ് സെന്ററുകളിലേക്ക് 11,000 ഇൻഫ്ലുവൻസ വാക്സിനുകൾ വിതരണം ചെയ്തു. അടുത്ത ബാച്ച് വാക്സിനുകൾ ചുരുങ്ങിയ കാലയളവിൽ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. 


ആദ്യ ഘട്ട  പ്രതിരോധ കുത്തിവയ്പ്പുകളാണ് ഇപ്പോൾ നടക്കുന്നത്.  രണ്ടാം ഘട്ടത്തിൽ മെഡിക്കൽ സ്റ്റാഫ്, നഴ്സിംഗ്, മറ്റ് രോ​ഗങ്ങമുളളർ, പ്രായമായവർ, വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ ബാധിച്ചവർ എന്നിവർക്കാണെന്നും വൃത്തങ്ങൾ അറിയിച്ചു. ഇൻഫ്ലുവൻസ, വൈറസ് എന്നിവയുടെ അണുബാധ ഒഴിവാക്കാൻ കഴിയുന്നത്ര പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മന്ത്രാലയം ശരമിക്കുന്നുണ്ട്. ശൈത്യകാല പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നവരിൽ "കൊറോണ" രോ​ഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം,  വാക്സിന്റെ അഭാവം മൂലം പ്രവാസികൾക്കുളള വാക്സിനേഷൻ പിന്നീട് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.  മൂന്നാം ഘട്ടത്തിൽ പ്രവാസികൾക്ക് വാക്സിനേഷൻ നൽകാൻ മന്ത്രാലയം   പദ്ധതിയിടുന്നുണ്ട്.  പ്രീ-ബുക്കിംഗ് അപ്പോയിന്റ്‌മെന്റുകൾ വഴിയാരിക്കും വാക്സിൻ നൽകുക. കൂടുതൽ ഡോസ് വാക്സിനുകൾ വന്നതിനുശേഷം പ്രവാസികൾക്ക് വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു. 

Related News