ഗുജറാത്ത് കലാപം: മോദിയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വെളിപ്പെടുത്തലുമായി സിബിഐ മുന്‍ ഡയറക്ടര്‍

  • 28/10/2020

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പങ്കുവെച്ച് സിബിഐ മുന്‍ ഡയറക്ടര്‍  ആര്‍ കെ രാഘവന്‍. കലാപം നടക്കുമ്പോള്‍ നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഒന്‍പത് മണിക്കൂറാണ് മോദിയെ ചോദ്യം ചെയ്ത്. അദ്ദേഹം വളരെ കൂളായിരുന്നു. ചോദ്യം ചെയ്യലിനോട് മോദി പൂര്‍ണ്ണമായും സഹകരിച്ചിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. ഭക്ഷണവും ചായയും നിരസിച്ച അദ്ദേഹം വെള്ളം മാത്രമായിരുന്നു കുടിച്ചിരുന്നത് എന്നും ആര്‍ കെ രാഘവന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ എ റോഡ് വെല്‍ ട്രാവല്‍ഡില്‍ വ്യക്തമാക്കുന്നത്. 

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ എതിരാളികളില്‍ നിന്നും പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.  മോദിയെ താന്‍ പിന്തുണയ്ക്കുകയാണ് എന്നു പോലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ദില്ലിയിലും ഗുജറാത്തിലും തനിക്കെതിരെ പതാത ഉയര്‍ത്തി എന്നും ആര്‍ കെ രാഘവന്‍ തന്നെ ആത്മകഥയില്‍ പറയുന്നു.

Related News