സിവിൽ ഐഡിയ്ക്ക് രജിസ്റ്റർ ചെയ്യാം ; ആപ്ലിക്കേഷന്റെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അധികൃതർ

  • 28/10/2020


കുവൈറ്റ് സിറ്റി; കുവൈറ്റ് മൊബൈൽ സിവിൽ ID ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇന്നലെ വരെ 800,000 ആയി.  പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുളളവരുടെ കണക്കാണിത്.   ദിവസേന 5,000ത്തോളം പേർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) വൃത്തങ്ങൾ അറിയിച്ചു. അപ്പിക്കേഷൻ അപ്ഡേറ്റ് ചെയ്തതോടെ നന്നായി വർക്ക് ചെയ്യുന്നുണ്ടെന്നും, യാതൊരു പ്രശ്നങ്ങളില്ലെന്നും, എല്ലാ സ്മാർട്ട് ഫോണിലും സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ആപ്ലിക്കേഷനെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മറുപടിയുമായി അധികൃതർ രം​ഗത്തെത്തിയത്.  ​ഐഡി രജിസ്റ്റർ ചെയ്യുന്ന സമയത്ത് പാസ്‌പോർട്ട് വിശദാംശങ്ങൾ, പേര് അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ എന്നിവ തെറ്റായ മേസേജ് എന്ന് കാണിക്കുന്നുണ്ടെന്ന് പലരും പരാതി അറിയിച്ചിരുന്നു. 

ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.  കൂടുതൽ പേർ സിവിൽ ഐഡിയ്ക്ക് രജിസ്റ്റർ ചെയ്യുന്ന കാരണത്താലാണ് ഐഡി ലഭിക്കാൻ കാല താമസം വരുന്നത്. ഹോം ഡെലിവറി നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും, സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം പരിഹരിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.  നിലവിൽ  നിരവധി ഐഡി കാർഡുകൾ ഉടമകൾ കൈപ്പറ്റത്താത് മൂലം കെട്ടിക്കിടക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.  


Related News