കുമ്പസാരം നിരോധിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

  • 28/10/2020

പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കുമ്പസാര രഹസ്യം പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂട്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

മലങ്കര സഭയിലെ രണ്ട് വിശ്വാസികള്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ പോലും കുമ്പസാരം ഉപയോഗിക്കുന്നു. പണവും തട്ടിയെടുക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഇവിടെ ഹനിക്കപ്പെടുകയാണ്. അതിനാല്‍ കുമ്പസാരം നിരോധിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Related News