ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ പൂട്ട് പൊളിച്ച് ദര്‍ശനം നടത്തും; ഉദ്ദവ് താക്കറെയോട് ബിജെപി നേതാവ്

  • 28/10/2020

നവംബര്‍ ഒന്നിന് ക്ഷേത്രങ്ങള്‍ തുറന്നില്ലെങ്കില്‍ പൂട്ട് പൊളിച്ച് ദര്‍ശനം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ബിജെപി നേതാവിന്റെ ഭീഷണി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അടച്ചിട്ട ക്ഷേത്രങ്ങള്‍ തുറക്കണം എന്നതാണ് ബിജെപി നേതാവ് തുഷാര്‍ ബോസലെയുടെ ആവശ്യം. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ തുറക്കണം എന്നുമാണ് ബിജെപി നേതാവ് പറഞ്ഞിരിക്കുന്നത്. 

ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ തയ്യാറാകണം. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഇത്. ഇല്ലെങ്കില്‍ നവംബര്‍ ഒന്നിന് പൂട്ട് പൊളിച്ച് ഞങ്ങള്‍ ദര്‍ശനം നടത്തും എന്നുമാണ് തുഷാര്‍ പറഞ്ഞത്. 

നേരത്തെ തന്നെ ക്ഷേത്രങ്ങള്‍ അടച്ചിട്ട സര്‍ക്കാര്‍ തീരുമാനത്തെ ഗവര്‍ണര്‍ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് ഗവര്‍ണര്‍ ഉദ്ദവ് താക്കറെയ്ക്ക് അയച്ചിരുന്നു. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു ഗവര്‍ണ്ണര്‍ കത്തില്‍ ആരോപിച്ചത്. 

Related News