കുവൈത്തിൽ നിയമ ലംഘകർക്കായി വ്യാപക പരിശോധന, നിരവധിപേരെ അറസ്റ്റ് ചെയ്തു.

  • 28/10/2020

കുവൈറ്റ് സിറ്റി : തൊഴിൽ നിയമവും റെസിഡൻസി നിയമവും ലംഘിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ, ആഭ്യന്തര മന്ത്രാലയം (റെസിഡൻസി അഫയേഴ്‌സ്), കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവർ  സംയുക്തമായി കുവൈത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ പരിശോധന അആരംഭിച്ചു.  

ഖൈതാൻ, ജലീബ് അൽ ഷുയൂഖ്, ഫർവാനിയ, വഫ്ര, കബദ്, ജഹ്‌റ പ്രദേശങ്ങളിൽ സംയുക്ത സംഘങ്ങൾ ദിവസേന പരിശോധന നടത്തുന്നതായും, നൂറിലധികം നിയമലംഘകരെ അറസ്റ്റുചെയ്തതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആർട്ടിക്കിൾ 18 - 20വിസകളുള്ള  30 പ്രവാസികളെയെങ്കിലും നിയമലംഘനത്തിനായി  ദിവസേന അറസ്റ്റ് ചെയ്യുന്നതായും, കബദ്, വഫ്ര പ്രദേശങ്ങളിൽ താൽക്കാലിക വിപണിയിൽ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന 25 തൊഴിലാളികളെയും അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് ചെയ്തു.  പിടിയിലായവരിൽ ഭൂരിഭാഗം പേരും ഗാർഹിക വിസയിലും, സ്ഥാപങ്ങളുടെ വിസയിലും കുവൈത്തിൽ  എത്തി   അനധികൃതമായി പുറത്ത്‌ ജോലി ചെയ്തവരാണ്. 

Related News